അഖിൽ അജിക്ക് കണ്ണാറ സെന്ററിൽ സ്വീകരണം നൽകി


കണ്ണാറ. ഇൻഡോ ടിബറ്റ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടം സ്വന്തമാക്കിയ അഖിൽ അജിക്ക് കണ്ണാറ സെന്ററിൽ വാർഡ് മെമ്പർ ബീന പൗലോസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മെയ് 21 മുതൽ 24 വരെ നേപ്പാളിലെ പൊഖാറയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്. 60 കിലോ വിഭാഗത്തിൽ (ഗ്രീക്കോ റോമൻ വിഭാഗം) ഇന്ത്യയെ പ്രതിനിധീകരിച്ചാണ് അഖിൽ മത്സരിച്ചത്. ദേശീയ യുവജന ക്ഷേമ കാര്യ മന്ത്രാലയത്തിന് കീഴിൽ സ്‌കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച  ഫെഡറേഷൻ നാഷണൽ ഗെയിംസിലെ  സ്വർണമെഡൽ നേട്ടമാണ് അഖിലിന് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്കുള്ള വഴി തുറന്നത്. കണ്ണാറ വീണ്ടശ്ശേരി പുത്തൻപുരയ്ക്കൽ അജിയുടെയും ഗ്രേസിയുടെയും മകനാണ് അഖിൽ. സഹോദരി അനു.



Post a Comment

0 Comments