പാണഞ്ചേരിയിൽ കാനകൾ വൃത്തിയാക്കുന്നു; വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമാകും


പട്ടിക്കാട്. പാണഞ്ചേരി കല്ലുപാലം മുതൽ ചെമ്പൂത്ര വരെയുള്ള ഭാഗത്ത് ദേശീയപാതയോരത്തെ കാനകൾ വൃത്തിയാക്കുന്നു. ഇതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിപാരമാകുമെന്ന് പ്രതീക്ഷ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ ആദംകാവിൽ, ആരിഫ റാഫി, ഷൈലജ വിജയകുമാർ എന്നിവർ പീച്ചി സിഐ എസ് ഷുക്കൂറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്‌നത്തിന് പരിഹാരമായത്. ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ട സിഐ പ്രദേശത്തെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയായിരുന്നു. പാണഞ്ചേരി മുതൽ ചെമ്പൂത്രവരെ ഒരു കിലോമീറ്ററോളം ദൂരം കാനയാണ് ഇപ്പോൾ വൃത്തിയാക്കുന്നത്. ഇതോടെ 2017 ൽ തുടങ്ങിയ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. 18 അടി വീതിയുള്ള കല്ലുപാലം തോട് 200 മീറ്റർ കഴിയുന്നതോടെ 2 അടി മാത്രമായി ചുരുങ്ങുകയായിരുന്നു. ഇതിന് പ്രധാന കാരണം ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വേസ്റ്റുകൾ കൊണ്ടിട്ട് പ്രദേശം മൂടിയതാണെന്ന് നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments