വാണിയമ്പാറ. ഗ്രാമീണ വായനശാലയും ഇ കെ എം യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് നാളെ തുടക്കമാകും. മെയ് 15 വരെയാണ് ക്യാമ്പ്. ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ലളിത ഗണിതം, ശാസ്ത്രം, കൃഷി, കഥ, ചിത്രരചന, കരകൗശലം, സുംബ ഡാൻസ്, സ്വയം പ്രതിരോധം, യോഗ എന്നീ വിവിധ വിഷയങ്ങളിൽ പ്രഗൽഭരായവർ കുട്ടികൾക്ക് പരിശീലനം നൽകും. ടി. എൻ പ്രതാപൻ എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസം ലക്ഷ്യമാക്കിയാണ് അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് വാണിയമ്പാറ ഗ്രാമീണ വായനശാല സെക്രട്ടറി എം.എ മൊയ്തീൻകുട്ടി, ഇ കെ എം യുപി സ്കൂൾ മാനേജർ കെ.പി രാജേന്ദ്രൻ, ഹെഡ്മിസ്ട്രസ് ആർ. ഓമന എന്നിവർ പറഞ്ഞു.


0 Comments