പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ അഗ്രി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് തൊഴിൽ സാധ്യതയുള്ള സംരംഭങ്ങൾകൂടി ആരംഭിക്കണമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. റവന്യൂ മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, വാഴ ഗവേഷണ കേന്ദ്രം മുൻ മേധാവി ഡോക്ടർ പി.ബി പുഷ്പലത, പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ ടി.ആർ അഭിമന്യു, കൃഷിവകുപ്പ് റിട്ടേഡ് ജോയിൻ ഡയറക്ടർ പ്രസാദ് മാത്യു തുടങ്ങിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ രവി ചടങ്ങിൽ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ആദ്യ വിൽപ്പന നടത്തി. ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി സജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബുതോമസ്, സിപിഐഎം ഏരിയ കമ്മിറ്റി സെക്രട്ടറി എം.എസ് പ്രദീപ് കുമാർ, എം.എം അവറാച്ചൻ, മാത്യൂ നൈനാൻ, സനിൽ വാണിയമ്പാറ, എം ബാലകൃഷ്ണൻ, ബാങ്ക് സെക്രട്ടറി ഇൻചാർജ് എ.വി ജോജു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments