പട്ടിക്കാട് ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തിന് സാങ്കേതിക അനുമതിയായി


പട്ടിക്കാട്. ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഫ്‌ളഡ് ലൈറ്റ് സ്‌റ്റേഡിയത്തിന് സാങ്കേതിക അനുമതി ലഭിച്ചതായി മന്ത്രി കെ. രാജൻ അറിയിച്ചു. മൂന്ന് കോടി രൂപ ചെലവിലാണ് സ്‌റ്റേഡിയം നിർമ്മിക്കുന്നത്. സ്‌റ്റേഡിയത്തിന് സർക്കാർ നേരത്തെ ഭരണാനുമതി നൽകിയിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി സ്‌റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.



Post a Comment

0 Comments