വെസ്റ്റ് നെയിൽ ഫീവർ ബാധിച്ച് മരിച്ച ജോബിയുടെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു

പട്ടിക്കാട്. വെസ്റ്റ് നെയിൽ ഫീവർ ബാധിച്ച് മരിച്ച ജോബിയുടെ വീട് റവന്യൂ മന്ത്രി കെ രാജൻ സന്ദർശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തോടും ജില്ലാ ആരോഗ്യവകുപ്പിനോടും മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. ജോബിയുടെ സംസ്കാരം കഴിയുന്നതോടൊപ്പം പ്രദേശത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫോഗിംഗ് നടത്തുവാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത്  ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. കേരളത്തിൽ ഈ രോഗം ആദ്യമായി അല്ലെന്നും 2019ൽ വിൽവട്ടം, ആലപ്പുഴ എന്നീ ഭാഗങ്ങളിൽ ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീതിജനകമായ അവസ്ഥ ഇപ്പോൾ ഇല്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്താൽ മതി എന്നും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി പഞ്ചായത്തിലെ കാളക്കുന്നിൽ താമസിക്കുന്ന പുത്തൻപുരയ്ക്കൽ വർക്കിയുടെ മകനാണ് 47കാരനായ ജോബി. പാണഞ്ചേരി പഞ്ചായത്തിലെ ആദ്യ വെസ്റ്റ് നെയിൽ രോഗിയാണ് ഇദ്ദേഹം. ഒരുമാസത്തോളമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുമായിരുന്നു ചികിത്സ. 



Post a Comment

0 Comments