ബൈക്കിലെത്തി മാല മോഷണം: പ്രതികൾ പൊലീസ് പിടിയിൽ


ട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബൈക്കിലെത്തി സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച കേസിലെ പ്രതികളെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ സ്റ്റേഷൻ പരിധിയിലെ വെട്ടുകാട് പുളിഞ്ചോട്ടിലുള്ള ചിറയത്ത് ജോസ് മകൻ ജിബിൻ ജോസ് (34 വയസ്സ്), ആശാരിക്കാട് വാഴപ്ലാക്കൽ സിറിയക് മകൻ റിജോ സിറിയക് (26 വയസ്സ്) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീച്ചി സ്റ്റേഷൻ പരിധിയിലെ 

പട്ടിക്കാട്, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിയ്യാരം, മണ്ണുത്തി സ്റ്റേഷൻ പരിധിയിലെ മുല്ലക്കര,  എന്നിവിടങ്ങളിൽ ആണ് പ്രതികൾ മോഷണം നടത്തിയത്. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ഐ.പി.എസ്. ന്റേയും  തൃശ്ശൂർ എ.സി.പി. വി.കെ.രാജുവിന്റേയും  നിർദ്ദേശാനുസരണം, പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. നെടുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപ്, സബ് ഇൻസ്പെക്ടർ അനിൽ,  ഷാഡോ പോലീസ് അംഗങ്ങളായ പ്രദീപ്, സുനീബ്, നെടുപുഴ സ്റേഷനിലെ രതീഷ്  മാരാത്ത്, ശ്രീജിത്ത്, പ്രശാന്ത് എന്നിവരായിരുന്നു പ്രധാന ടീമംഗങ്ങൾ. തുടർന്ന് നഗരത്തിലും പരിസരത്തും മണ്ണുത്തി, പുതുക്കാട് , പീച്ചി ദേശീയപാതയിലെ അടക്കം നൂറ്റി അമ്പതിലധികം ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് സംശയിക്കുന്ന പ്രതികളിലേക്ക് എത്തിച്ചേർന്നത്. പിന്തുടർന്നു വരുന്ന പോലീസിൽ നിന്നും രക്ഷപ്പെടാനും പിടിക്കപ്പെടാതിരിക്കാനും പ്രതികൾ അവർ ഉപയോഗിച്ചിരുന്ന മോട്ടർസൈക്കിളിന്റ നമ്പർ പ്ലേറ്റ് ഉള്ളിലേക്ക് വളച്ചു വെച്ചും അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പോകുന്ന വഴിക്ക് ഊരി റോഡരികിൽ ഉപേക്ഷിക്കുകയുമാണ് ചെയ്തിരുന്നത്. പ്രതികൾ ഇടയ്ക്കുവച്ച് മോട്ടോർ സൈക്കിളിൽ നിന്നും ഇറങ്ങി കുറേദൂരം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചുമാണ് ഇതുവരെ പോലീസിനെ വെട്ടിച്ചുകടന്നിരുന്നത്.  കവർച്ചചെയ്ത സ്വർണ്ണമാലകൾ പ്രതികൾ ഒല്ലൂരിലുള്ള ആഭരണ നിർമ്മാണശാലയിലാണ് വിൽപ്പന നടത്തിയത്. കേസ് അന്വേഷണ സംഘത്തിൽ ടീമംഗങ്ങളെ കൂടാതെ നെടുപുഴ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പൗലോസ്.എ. എസ്.ഐ. ബാലസുബ്രഹ്മണ്യൻ,  സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ്, റിൻസൺ, നവീൻ, സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.



Post a Comment

0 Comments