പട്ടിക്കാട്. കേരള ആർട്ടിസാൻസ് യൂണിയൻ പാണഞ്ചേരി മേഖല സമ്മേളനം പട്ടിക്കാട് നടന്നു. ജില്ലാ സെക്രട്ടറി പി.ആർ.വിൽസൺ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മേഖല പ്രസിഡൻ്റ് കെ.എസ്. സുമേഷ് ആദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുതിർന്ന അംഗം വി.വി.കരുണാകരൻ പതാക ഉയർത്തി. യൂണിയൻ ഏരിയ സെക്രട്ടറി എം.പി.സാബു, മേഖല സെക്രട്ടറി കെ.വി.സേവ്യർ, സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യൂ നൈനാൻ, യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം ലില്ലി ഫ്രാൻസിസ്, ജില്ലാ കമ്മറ്റി അംഗം പി.കെ.ജയശ്രീ, കെ.കെ.സുബ്രഹ്മണ്യൻ, തോമസ് സാമുവൽ, ലീല സോമൻ എന്നിവർ സംസാരിച്ചു.
0 Comments