മാനാങ്കോട് ക്ഷേത്രത്തിൽ മേട ഷഷ്ടി മഹോത്സവം ആഘോഷിച്ചു


പട്ടിക്കാട്. പാണഞ്ചേരി മാനാങ്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേട ഷഷ്ടി മഹോത്സവം ആഘോഷിച്ചു. ഇന്ന് ന രാവിലെ വിവിധ ദേശങ്ങളിൽ നിന്നും ആരംഭിച്ച കാവടി പന്ത്രണ്ടരയോടെ ക്ഷേത്രത്തിൽ പ്രവേശിച്ചു.  ഉച്ചതിരിഞ്ഞ് 4ന് ഒരു ഗജവീരന്റെ അകമ്പടിയോടുകൂടി എഴുന്നള്ളിച്ച പൂരം അഞ്ചരയോടെ ക്ഷേത്രത്തിൽ എത്തി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടന്നത്. മെയ് 12 വ്യാഴാഴ്ച ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് ശിവശങ്കരൻ കടവത്ത്, സുജിത്ത് നെട്ടിശ്ശേരി, ഖജാൻജി സതീഷ് രായിരത്ത് തുടങ്ങിയവർ ഉത്സവ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.




Post a Comment

0 Comments