കല്ലിടുക്ക് ചെട്ടിയാർ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കും: നാലാം വാർഡ് ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. കല്ലിടുക്ക് ചെട്ടിയാർ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കാൻ തീരുമാനം. കല്ലിടുക്ക് സംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന നാലാം വാർഡ് ഗ്രാമസഭയിലാണ് തീരുമാനമെടുത്തത്. ബ്ലോക്ക് ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി പുതിയ പ്രൊജക്ടിൽ ഉൾപ്പെടുത്തും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡിൽ പുതിയ കുടിവെള്ള പദ്ധതികൾ ആരംഭിക്കുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുനർനിർമ്മാണവും അറ്റകുറ്റപണികളും പൂർത്തിയാക്കുന്നതിനും ഗ്രമസഭ തീരുമാനമെടുത്തു. വാർഡ് മെമ്പർ ഇ.ടി ജലജൻ സ്വാഗതം പറഞ്ഞു. മുൻ മെമ്പർ ഷൈനി വർഗ്ഗീസ്, കോഓഡിനേറ്ററായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സിബി, സിഡിഎസ് മെമ്പർ പ്രേമ, ആശാവർക്കർ ഉഷ പുഷ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments