പീച്ചി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സിന് എട്ടാം റാങ്ക് കരസ്ഥമാക്കിയ അയന ജോയിക്ക് മയിലാട്ടുംപാറ വാർഡ് 12ലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ആദരം. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അയന ജോയിക്ക് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, സിഡിഎസ് ദീപ എൽദോസ്, മേറ്റ്മാരായ സിൻട്രല ലൂവീസ്, ജയ്‌നി ജോയ്, സുനിത ജയാനന്ദൻ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. മേറ്റായ ജയ്‌നിയുടെ മകളാണ് അയന ജോയ്.


0 Comments