പൂവഞ്ചിറ കനാൽപുറത്ത് രാജീവ്ഗാന്ധി അനുസ്മരണം നടത്തി


പട്ടിക്കാട്. പൂവഞ്ചിറ കനാൽപുറത്ത് പാണഞ്ചേരി  മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീധരൻ പൂന്തുരുത്തിയുടെ അദ്ധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ പുഷ്പാർച്ചനയും ഡിസിസി സെക്രട്ടറി  ഭാസ്‌ക്കരൻ ആദംകാവിൽ മുഖ്യപ്രഭാഷണവും നടത്തി. കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.വി ജോസ്, മണ്ഡലം സെക്രട്ടറി എ.പി മത്തായി, അജി ചെറിയാൻ, പി.പി ജോണി എന്നിവർ സംസാരിച്ചു. നേതാക്കളായ ഷൺമുഖൻ, പി.പി റെജി, വി.കെ ചെറിയാൻ, ജോർജ്ജ്കുട്ടി, സിനീഷ് യാക്കോബ് കെ.കെ., കെ.ഒ. ചെറിയാൻ, ഷെനിൽ ടി.എൻ എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments