പത്താംകല്ലിൽ വാഹനാപകടം: രണ്ടു പേർക്ക് പരിക്ക്


പട്ടിക്കാട്. പത്താംകല്ലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. തമിഴ്നാട് സ്വദേശികളാണ് രണ്ടുപേരും. ഇവരെ പട്ടിക്കാട് പീച്ചിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ സഞ്ചരിക്കുകയായിരുന്ന കാർ പത്താംകല്ല് ഭാഗത്തേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ പുറകിൽ നിന്ന് മറ്റൊരു കാർ ഇടിക്കുകയായിരുന്നു. 



Post a Comment

0 Comments