പട്ടിക്കാട്. എറണാകുളം അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസും മണ്ണുത്തി ഇ കെ നായനാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സിന്റെയും ശരീരത്തിന്റെയും വേദനകളിൽ പരിഹാരം കാണാത്ത തത്വശാസ്ത്രങ്ങളിൽ വിശ്വാസമില്ലെന്ന കവി വാചകം അന്വർഥമാക്കി കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. പട്ടിക്കാട് ലാലിസ് ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് നടന്നത്. ശിശു രോഗം, നേത്രരോഗം. ദന്തരോഗം, ജനറൽ വിഭാഗം, ഇഎൻടി, ശ്വാസകോശരോഗം എന്നീ വിഭാഗങ്ങളിൽ അമൃതയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. സൗജന്യമായി മരുന്നുകളും നൽകി. ചടങ്ങിൽ ജനറൽ കൺവീനർ പി. പി. ബാലനെ ആദരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സിപിഎം ഏരിയ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, സംഘാടക സമിതി പ്രസിഡണ്ട് എം.എം. അവറാച്ചൻ, ലാലീസ് ഗ്രൂപ്പ് എംഡി ഔസേപ്പ് കാവനാക്കുടിയിൽ, കെ വി ചന്ദ്രൻ, അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്‌ട്രേറ്റർ എം.ഡി ജയൻ, ബോർഡ് അംഗം കെ പി ജോണി, എന്നിവർ നേതൃത്വം നൽകി.


0 Comments