വർഗ്ഗീയ വിദ്വേഷ പ്രസംഗം: പി.സി ജോർജിനെതിരെ കർശന നടപടി വേണമെന്ന് എഐവൈഎഫ്


വാണിയമ്പാറ. വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ പി.സി ജോർജിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാണിയമ്പാറയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പാറേരി ഉദ്ഘാടനം ചെയ്തു. മുൻ നിയമസഭാ അംഗവും ചീഫ് വിപ്പും ആയിരുന്ന പി.സി ജോർജ് ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ നടത്തിയ വർഗീയ വിദ്വേഷം വരുത്തുന്ന പരാമർശങ്ങൾ അപലപനീയമാണെന്നും മതേതര കേരളത്തിന് അപമാനമാണെന്നും പ്രസാദ് പറഞ്ഞു. പി.സി ജോർജിനെതിരെ കർശന നടപടി സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐവൈഎഫ് 
ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി, ജില്ലാ കമ്മറ്റി അംഗം സനിൽ വാണിയമ്പാറ, ടി.ആർ രാധാകൃഷ്ണൻ, പി.ഡി റെജി, കെ.എ അബൂബക്കർ, ദീപു, അനിൽ തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments