ടിസിആർ ബ്ലഡ് ബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


തൃശൂർ. ജില്ലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിസിആർ ബ്ലഡ് ബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തൃശൂർ സിൽക്ക് കേന്ദ്രയും ഐഎംഎ ബ്ലഡ് ബാങ്കും ടിസിആർ ബ്ലഡ് ബാങ്ക് ഗ്രൂപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തദാനത്തിൽ പങ്കാളികളായി. സിൽക്ക് കേന്ദ്ര മാനേജർ ഷാജി, ടിസിആർ ബ്ലഡ് ബാങ്ക് ഗ്രൂപ്പ് ഭാരവാഹികളായ സലിം, ഷാനവാസ്, നിഷാദ്, വഹാബ്, അജിൽ, റംഷാദ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.



Post a Comment

0 Comments