കർഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷൻ കാമ്പയിൻ; ജില്ലാതല ഉദ്ഘാടനം 24ന് പട്ടിക്കാട്


പട്ടിക്കാട്. കേരള കർഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷൻ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവ്വഹിക്കും. ജൂൺ 24 രാവിലെ 10ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി എന്നിവർ മുഖ്യാതിഥികളാകും. കേരള കർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ എസ് സുബ്രഹ്മണ്യൻ പദ്ധതി വിശദീകരിക്കും. കാർഷിക വൃത്തിയിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ക്ഷേമത്തിന് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനും കാർഷിക വൃത്തിയിലേയ്ക്ക് യുവതലമുറയെ ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ചിട്ടുള്ളതാണ് കേരള കർഷക ക്ഷേമനിധി ബോർഡ്. കേരള കർഷക ക്ഷേമനിധിയിലേക്കുള്ള അംഗത്വം www.kfwfb.kerala.gov.in എന്ന പോർട്ടൽ വഴി ചെയ്യാം. ജില്ലാ അടിസ്ഥാനത്തിൽ കർഷക രജിസ്‌ട്രേഷൻ സുഗമമാക്കുന്നതിനും കൂടുതൽ കർഷകരെ ഇതിൽ അംഗങ്ങളാക്കുന്നതിന്നും വേണ്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ്  കർഷക ക്ഷേമനിധി അംഗത്വ രജിസ്‌ട്രേഷൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്.




Post a Comment

0 Comments