എംപ്ലോയബിലിറ്റി സെന്ററിൽ നാളെ (ജൂൺ 9) ഇന്റർവ്യൂ


തൃശൂർ
ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സേഞ്ചിലെ എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഡെവലപ്പേഴ്‌സ്, എച്ച് ആർ എക്‌സിക്യൂട്ടീവ്‌സ്, പ്രൊഡക്ഷൻ എൻജിനീയേഴ്‌സ്, റോബോട്ടിക്‌സ് എൻജിനീയേഴ്‌സ്, ജ്വല്ലറി ഡിസൈനേഴ്‌സ്, ഷോറൂം മാനേജേഴ്‌സ്, കാഷ്യർ, സെയിൽസ് മാൻ, ഗോൾഡ് സ്മിത്ത്, അക്കൗണ്ട് ട്രെയിനീസ് തുടങ്ങി ഒഴിവുകളിലേയ്ക്ക് ജൂൺ 9 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.00 വരെ ഇന്റർവ്യൂ നടത്തുന്നു. ബിടെക്, ബാച്ചിലർ ഇൻ ഡിസൈൻ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പർ: 9446228282. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments