വൈസ്‌മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്ട്: കോൺഫറൻസും ഗവർണറുടെ സ്ഥാനാരോഹണവും നടന്നു


പട്ടിക്കാട്. വൈസ്‌മെൻ ഇന്റർനാഷണൽ തൃശൂർ ഡിസ്ട്രിക്ടിന്റെ രണ്ടാമത് കോൺഫറൻസും പുതിയ ഡിസ്ട്രിക്ട് ഗവർണറുടെ സ്ഥാനാരോഹണവും നടന്നു. പട്ടിക്കാട് സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന ചടങ്ങ് ഇന്റർനാഷണൽ ട്രഷറർ വൈസ്‌മെൻ ടി.എം ജോസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ അനിതാ ബെന്നി അധ്യക്ഷത വഹിച്ചു. 2022-23 വർഷത്തെ ഡിസ്ട്രിക് ഗവർണറായി പീച്ചി ക്ലബിലെ എ.അരവിന്ദാക്ഷൻ സ്ഥാനമേറ്റു. ഡിസ്ട്രിക്ടിന്റെ ഈ വർഷത്തെ പ്രൊജക്ടായ ഹോം ഫോർ ഹൊം ലെസ്സിന്റെ ഉദ്ഘാടനം എൽ. ആർ. ഡി വൈസ്‌മെൻ ഫ്രാൻസിസും, സർവീസ് പ്രൊജക്ടുകളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രനും, ഹീൽ ദ വേൾഡ് പ്രൊജക്ടിന്റെ ഉദ്ഘാടനം ആർട്ട് ഓഫ് ലിവിംഗ് ഇന്റർ നാഷണൽ ട്രെയിനർ ബാലകൃഷ്ണനും നിർവ്വിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറിയായി ബെന്നി വടക്കൻ, ട്രഷറർ വിനോദ് എം.സി., ബുള്ളറ്റിൻ എഡിറ്റർ എബിൻസ്, കോഓർഡിനേറ്റർ മനോജ്, സെബാൻ, വെബ് മാസ്റ്റർ ആയി ജോബി പറപ്പുള്ളി എന്നിവരെ തിരഞ്ഞെടുത്തു. വൈസ്‌മെൻ തൃശ്ശൂർ ഡിസ്ട്രിക്ടിലെ ഇരുപതോളം ക്ലബ്ബുകളിലെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments