ചെമ്പാലിക്കുന്ന് എസ്‌സി കോളനി റോഡ് ടാറിങ് നടത്തണം: മന്ത്രിക്ക് നിവേദനം നൽകി


പാണഞ്ചേരി. താളിക്കോട് പട്ടത്തിപ്പാറയ്ക്ക് സമീപം ചെമ്പാലിക്കുന്ന് എസ്‌സി കോളനി റോഡ് ടാറിങ് നടത്തണം എന്നാവശ്യപ്പെട്ട് റവന്യൂവകുപ്പ് മന്ത്രി കെ രാജന് നിവേദനം നൽകി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിലിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇന്ന് രാവിലെ പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ചാണ് മന്ത്രിക്ക് നിവേദനം നൽകിയത്. തികച്ചും സഞ്ചാരയോഗ്യം അല്ലാതിരുന്ന ചെറിയ പാത മാത്രമായിരുന്നു മുൻപ് ഇവിടെ ഉണ്ടായിരുന്നത്. എന്നാൽ പ്രദേശവാസികളുടെ അഭ്യർത്ഥന മാനിച്ച് സമീപത്തുള്ള റബർ തോട്ട ഉടമകളായ പട്ടിക്കാട് ആത്മജ്യോതി ധ്യാനകേന്ദ്രം അധികൃതർ റോഡിന് വേണ്ട സ്ഥലം വിട്ടു നൽകുകയായിരുന്നു. 30ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 800 മീറ്ററോളം ദൂരം ഇരുവശവും കരിങ്കൽ ഉപയോഗിച്ച് കെട്ടി ടാറിങ് നടത്തിയാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാകൂ എന്ന് വാർഡ് മെമ്പർ പറഞ്ഞു. തുടർ നടപടികൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മെമ്പർ പറഞ്ഞു. പ്രദേശവാസിയായ ശോഭന പുരോഗമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.


Post a Comment

0 Comments