ലോക സൈക്കിൾ ദിനത്തിൽ സൈക്കിൾ റാലി നടത്തി പീച്ചി സ്‌കൂളിലെ എസ്പിസി


പീച്ചി. ജൂൺ 3 ലോക സൈക്കിൾ ദിനത്തിൽ പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി. ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന സന്ദേശത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് സൈക്കിൾ റാലി നടത്തിയത്. വാർഡ് മെമ്പർ ബാബു തോമസ് സൈക്കിൾ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡണ്ട് പി.ഡി. വിൻസന്റ്, പ്രധാനാധ്യാപിക കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ എ ഗിരീശൻ, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ, സിപിഒ മാരായ സുകുമാരൻ മാസ്റ്റർ, സജിത ടീച്ചർ എന്നിവർ റാലിയിൽ പങ്കെടുത്തു.



Post a Comment

0 Comments