കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്


പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവുള്ള പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി: 36 വയസ് കവിയരുത്. പട്ടികജാതി / പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ജൂൺ 14 രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. വിശദവിവരങ്ങൾക്ക് www.kfri.res.in എന്ന  വെബ്‌സൈറ്റ് സന്ദർശിക്കുക.



Post a Comment

0 Comments