പട്ടിക്കാട്. പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പർക്കപഠനകേന്ദ്രങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. പട്ടിക്കാട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലും അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 9745818011 (മിനി രാജൻ, സാക്ഷരതാ പ്രേരക്). മണിക്കൂർ അടിസ്ഥാനമാക്കിയാണ് പ്രതിഫലം. ജില്ലയിലെ വിവിധ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നുണ്ട്. പത്താംതരം തുല്യതാ കോഴ്‌സിന് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സാമൂഹികശാസ്ത്രം,
ഗണിതം, ഐ.ടി. വിഷയങ്ങളിൽ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങ ളിലെ ബിരുദവും ബി.എഡുമാണ് യോഗ്യത. ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിന് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊ ളിറ്റിക്കൽ സയൻസ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഗാന്ധിയൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ അപേക്ഷിക്കാം. ബന്ധപ്പെ ട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. പൊതു അവധിദിവസങ്ങളി ലും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ക്ലാസുകൾ ഉണ്ടാകുക. ജൂൺ 20ന് അഞ്ചു മണിക്കുമുമ്പ് അപേക്ഷകൾ ലഭിക്കണം. വിലാസം: ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, ജില്ലാ സാക്ഷരതാമിഷൻ തൃശ്ശൂർ, ജില്ലാ പഞ്ചാ യത്ത് കാര്യാലയം, അയ്യന്തോൾ പി.ഒ. തൃശൂർ-680003. ഫോൺ: 0487 2365024.



0 Comments