പട്ടിക്കാട്. പീച്ചി തെക്കേകുളം അംഗനവാടിയിലെ കുട്ടികൾക്ക് കോൺഗ്രസ് പ്രവർത്തകർ കളിപ്പാട്ടം നൽകി. പീച്ചി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. കഴിഞ്ഞ വർഷവും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പീച്ചി വാർഡിലെ പൊടിപ്പാറ അങ്കണവാടിയിൽ കളിപ്പാട്ടങ്ങൾ നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റും വാർഡ് മെമ്പറുമായ ബാബു തോമസ് കളിപ്പാട്ടങ്ങൾ കൈമാറി. മുൻ മണ്ഡലം പ്രസിഡന്റ് ഷിബു പോൾ ആശംസകൾ നേർന്നു. അങ്കണവാടിയുടെ ചുമതല വഹിക്കുന്ന ഉഷ ടീച്ചർ കളിപ്പാട്ടങ്ങൾ ഏറ്റുവാങ്ങി. വാർഡ് പ്രസിഡന്റ് സി.ഡി. ആന്റണി, ബൂത്ത് പ്രസിഡന്റ് തങ്കായി കുര്യൻ, ഭാരവാഹികളായ ടി.എൽ. വർഗീസ്, ഈശോക്കുട്ടി, ഷാൻ, സി.ആർ. ഗിരിജ, രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പങ്കെടുത്തു. ടോയ്‌സ് വേൾഡ് പട്ടിക്കാടാണു കളിപ്പാട്ടങ്ങൾ സ്‌പോൺസർ ചെയ്തത്.


0 Comments