പീച്ചി. ഗവ. എൽപി സ്കൂളിൽ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ ബാബു തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയോരമേഖലയോട് ചേർന്ന് കിടക്കുന്ന പീച്ചിയുടെ തിരുമുറ്റത്ത് വിദ്യാഭ്യാസം പൂർത്തീകരിച്ചവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ ജോലി ചെയ്യുന്നത് സ്കൂളിന് അഭിമാനം ആണെന്ന് വാർഡ് മെമ്പർ ബാബു തോമസ് പറഞ്ഞു. അൻപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് താനും ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിടിഎ പ്രസിഡൻറ് ബിനു കല്ലിങ്കൽ അധ്യക്ഷതവഹിച്ചു. ഹെഡ്മിസ്ട്രസ് ഉഷ, അധ്യാപിക ഷിനി, എം പി ടി എ പ്രസിഡൻറ് രഞ്ജിത തുടങ്ങിയവർ സംസാരിച്ചു.
0 Comments