പട്ടിക്കാട്. പാരിസ്ഥിതിക സംവേദക മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റ് ഇടപെടണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് പാണഞ്ചേരി പഞ്ചായത്തിൽ പ്രഖ്യാപിച്ച ഹർത്താർ പൂർണ്ണം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ആണ് ഹർത്താൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാരികളും, ഓട്ടോ ടാക്‌സി സർവ്വീസുകളും, സ്വകാര്യബസുകളും ഹർത്താലിൽ പൂർണ്ണമായും സഹകരിച്ചു. വില്ലേജ് ഓഫീസ് ഒഴികെ മറ്റ് സർക്കാർ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞുകിടന്നു. ഹർത്താലിന് മുന്നോടിയായി ഇന്നലെ വൈകീട്ട് പഞ്ചായത്തിൽ പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ പഞ്ചായത്ത് പരിസരത്ത് നിന്നും, പള്ളിക്കണ്ടത്ത് നിന്നും ആരംഭിച്ച പ്രകടനങ്ങൾ പട്ടിക്കാട് സെന്ററിൽ ഒത്തുകൂടി. തുടർന്ന് പൊതുയോഗവും നടന്നു.


0 Comments