ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി മണ്ണുത്തി ഏരിയ കൺവെൻഷൻ നടന്നു


പട്ടിക്കാട്.  ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി മണ്ണുത്തി ഏരിയ കൺവെൻഷൻ നടന്നു. പീച്ചി റോഡ് എകെജി മന്ദിരത്തിൽ വച്ച് നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദു സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി രാജേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ബിപിഒഎസ് മണ്ണുത്തി ഏരിയ സെക്രട്ടറി ബീന, പ്രസിഡന്റ് നിമി പ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൂരജ് സി ആർ, ഷീന, ബ്യൂട്ടി പാർലർ ഓണേഴ്‌സ് സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. മെമ്പർമാരുടെ മക്കൾക്ക് പുസ്തകവും പോഷകഗുണമുള്ള മുളപ്പിച്ച ധാന്യങ്ങളും വിതരണം ചെയ്തു. 


Post a Comment

0 Comments