ഉമാ തോമസിന്റെ വിജയം : കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി


പട്ടിക്കാട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ  വൻ ഭൂരിപക്ഷം  നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പട്ടിക്കാട്  പ്രകടനം നടത്തി. പട്ടിക്കാട് സെന്ററിൽ നടത്തിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങി പ്രചാരണം നടത്തിയതാണ് ഉമാ തോമസിന് വൻ ഭൂരിപക്ഷം നേടാൻ സഹായകമായതെന്ന് അഭിലാഷ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ ബാബു തോമസ്, കെ.പി ചാക്കോച്ചൻ, ആർ വൈ എഫ് ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ,  കെ.പി എൽദോസ് , ഷിബു പോൾ,  ലീലാമ്മ തോമസ്, പ്രവീൺ രാജു,  റോയി തോമസ്, പി.ജി ബേബി, ഷൈജു കുരിയൻ, സജി താന്നിക്കൽ , ജോളി ജോർജ്ജ്, സജി ആൻഡ്രൂസ്, എ.സി മത്തായി, സി.കെ ഷണ്മുഖൻ, ശകുന്തള ഉണ്ണികൃഷ്ണൻ, റീന മേരി ജോൺ തുടങ്ങി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളും പോഷക സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.



Post a Comment

0 Comments