തൃശൂർ. രാമവർമപുരം പോലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം രക്ഷമായി. അക്കാദമിയിൽ വനിതാ ബറ്റാലിയന്റെയും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെയും പരിശീലനമാണ് നടക്കുന്നത്. ഇവരിലെ 30 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് അക്കാദമിയെ ക്‌ളസ്റ്ററായി പ്രഖ്യാപിച്ചു. കോവിഡ് സാഹചര്യത്തിൽ അക്കാദമിയിൽ നടക്കുന്ന പരിശീലന പരിപാടികൾ ഒരാഴ്ചത്തേക്ക് നിറുത്തിവെച്ചതായി അക്കാദമി അധികൃതർ അറിയിച്ചു. മൂന്നു ദിവസമായി ട്രെയിനികൾക്ക് പനി അടക്കമുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആദ്യം അക്കാദമിയിലെ ഹെൽത്ത് സെന്ററിലും തുടർന്ന വിൽവട്ടം കുടംബേരോഗ്യ കേന്ദ്രത്തിലും നടത്തിയ പരിശോധനയിൽ ആണ് കോവിഡ് സ്ഥിരികരിച്ചത്.


0 Comments