മുടിക്കോട് സെന്ററിൽ ബൈക്ക് അപകടം; രണ്ടുപേർക്ക് പരിക്ക്

പട്ടിക്കാട്. മുടിക്കോട് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വട്ടക്കല്ല് സ്വദേശി  സൈലേഷ് (21), വാണിയമ്പാറ സ്വദേശി അനന്ദു (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല.  ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് കൂട്ടാല ഭാഗത്തു നിന്നും വന്ന സ്കൂട്ടർ ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ തൃശ്ശൂരിൽ നിന്നും വാണിയമ്പാറ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments