നീലിപ്പാറയിൽ ടോറസ് ലോറി റോഡിൽ നിന്നും താഴേയ്ക്ക് മറിഞ്ഞ് അപകടം

വാണിയമ്പാറ. ദേശീയപാത നീലിപ്പാറയിൽ ടോറസ് ലോറി റോഡിൽ നിന്നും താഴേക്ക് മറിഞ്ഞ് അപകടം. അപകടത്തെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് തകർന്നു എങ്കിലും വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെച്ച് നിയന്ത്രണംവിട്ട ലോറി 6 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു എങ്കിലും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ റോഡരികിൽ ഉണ്ടായിരുന്ന നിർമ്മാണ കമ്പനിയുടെ ഉപകരണങ്ങളും തകർന്നിട്ടുണ്ട്.



Post a Comment

0 Comments