കണ്ണാറയിൽ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം: ഡ്രൈവർക്ക് സാരമായി പരിക്കേറ്റു

പട്ടിക്കാട്. കണ്ണാറ കയറ്റത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി വിഷ്ണുപ്രസാദ് (29) നാണ് പരിക്കേറ്റത്. ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിലങ്ങന്നൂരിൽ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ കണ്ണാറ ഇറക്കത്തിൽ നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിയുകയായിരുന്നു. മറ്റു യാത്രക്കാർ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. പീച്ചി എ എസ് ഐ ഷൈജുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. 108 ആംബുലൻസിലാണ് വിഷ്ണു പ്രസാദിനെ ആശുപത്രിയിലെത്തിച്ചത്.



Post a Comment

0 Comments