പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും നടന്നു


പീച്ചി. ദേശീയ ലഹരി വരുദ്ധ ദിനപരിപാടിയുടെ ഭാഗമായി പീച്ചി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസ്സും നടന്നു. അക്കാദമിക് സ്‌പെഷലിസ്റ്റ് സതീഷ് എൻ.വി ബോധവത്കരണ ക്ലാസ്സ് നയിച്ചു. ലഹരിവസ്തുക്കൾ ഉപയോഗിച്ചല്ല ലഹരി ഉണ്ടാകേണ്ടതെന്നും വായനയാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരു ലഹരിയായി മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്മിസ്ട്രസ് ഡെയ്‌സി കെ.എം, പീച്ചി പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി പോലീസ് ഓഫീസർ സനിൽ കുമാർ, സീനിയർ അധ്യാപകരായ ബിന്ദു, ബിൻസി, സുനിൽ, മിനി, ഐറിൻ, ദൃശ്യ, സീനിയർ ജൂനിയർ എസ്പിസി കേഡറ്റുകൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. സിപിഒ മാരായ സുകുമാരൻ, സജിത, ശോഭ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



Post a Comment

0 Comments