പീച്ചിയിലെ ഫ്‌ളോട്ടിങ് ഇൻടേക്ക് പമ്പിങ് സിസ്റ്റം ഇന്ത്യയിൽ രണ്ടാമത്തേത്: മേയർ എം.കെ വർഗ്ഗീസ്


പീച്ചി. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പീച്ചിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്‌ളോട്ടിങ് ഇൻടേക്ക് പമ്പിങ് സിസ്റ്റം ഇന്ത്യയിൽ രണ്ടാമത്തേതെന്ന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ വർഗ്ഗീസ് പറഞ്ഞു. മറ്റൊന്ന് സ്ഥിതിയെച്ചുന്നത് ഉത്തരേന്ത്യയിൽ പഞ്ചാബിന്റേയും ഹിമാചൽ പ്രദേശിന്റേയും അതിർത്തിയിൽ സത്‌ലജ് നദിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഭക്ര നങ്കൽ അണക്കെട്ടിലാണ്. അതുകൊണ്ടുതന്നെ പീച്ചിയിൽ മോട്ടോർ ട്രയൽ പമ്പിങ് ആരംഭിച്ചതോടെ അമൃത് കുടിവെള്ള പദ്ധതി ഒരു ചരിത്ര സംഭവമായി മാറിയെന്ന് മേയർ പറഞ്ഞു. പീച്ചിയിലെ ഫ്‌ളോട്ടിങ് ഇൻടേക്ക് പമ്പിങ് സിസ്റ്റത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മേയറും കോർപ്പറേഷൻ അംഗങ്ങളും. കേന്ദ്ര ഗവൺമെന്റിന്റെ റീവാംപ്ട് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീമിൽ (ആർ.ഡി.എസ്.എസ്) ഉൾപ്പെടുത്തി തൃശൂർ കോർപ്പറേഷന് 139 കോടി രൂപ അനുവദിച്ചതായും 110 കിലോ വാട്ടിന്റെ സബ് സ്‌റ്റേഷൻ ആരംഭിക്കാൻ അംഗീകാരം ലഭിച്ചതായും മേയർ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, വർഗീസ് കണ്ടംകുളത്തി, ഉപനേതാവ് ഇ.വി.സുനിൽ രാജ്, ക്ഷേമകാര്യം ചെയർമാൻ ലാലി ജെയിംസ്, കൗൺസിലർമാരായ കെ രാമനാഥൻ, ലീല വർഗീസ്, ശ്യാമള മുരളീധരൻ, നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments