പാലക്കാട് ചീക്കോട് വാഹനാപകടം


ആലത്തൂർ. ചീക്കോട് സിഗ്നലിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാറിൽ ടോറസ് ലോറി ഇടിച്ച് അപകടം. ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്. പാലക്കാട് സ്വദേശി ജിനേഷ് ജെയിംസ് എന്നയാളുടെ വാഗണർ വാഹനമാണ് അപകടത്തിൽ പെട്ടത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് പുറകെ വന്ന ടോറസ് ലോറി കാറിൽ ഇടിച്ചെങ്കിലും വലിയ അപകടം ഒഴിവായി. കാറിൽ ഉണ്ടായിരുന്നവർ സാരമായ പരിക്കുകളോടെ രക്ഷപെട്ടു.



Post a Comment

0 Comments