കണ്ണാറ. കോൺഗ്രസ് പ്രവർത്തകരുടെ കണ്ണുകൾ നഷ്ടപ്പെടുമ്പോഴും തല്ലി ചതയ്ക്കപ്പെടുമ്പോഴും പിന്മാറാതെ മുന്നോട്ട് പോകുന്നത് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന നീചമായ പ്രവർത്തിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി സുന്ദരൻ കുന്നത്തുള്ളി. ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ കേന്ദ്രസർക്കാർ വേട്ടയാടുന്നു എന്നാരോപിച്ച് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കണ്ണാറ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ മർദ്ദനമുറകൾ നെഞ്ചിലേറ്റ് വാങ്ങുമ്പോഴും ആ മുറിവുണങ്ങാത്തവർ വരും ദിവസങ്ങളിലും സമരമുഖത്തേക്ക് ഇറങ്ങി വരുന്നത് കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിലെ വികാരത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻറ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ റോയി തോമസ്, കെ.പി എൽദോസ്, സജി താന്നിക്കൽ, വി.ബി ചന്ദ്രൻ, പ്രവീൺ രാജു, ഷൈജു കുരിയൻ, ശ്രീജു സി.എസ്, ജോളി ജോർജ്, റീന ജോൺ, ലിസി മാത്യു, പൗലോസ് കോയക്കാടൻ, ജിഫിൻ ജോയ്, ഷാജി കീരിമുളയിൽ, രാജു കാവിയത്ത്, ജോസ് മൈനാട്ടിൽ, വിനോദ് തേനംപറമ്പിൽ, ബാബു പതിപറമ്പിൽ, സജി ആൻഡ്രൂസ്, തങ്കായി കുര്യൻ, ഷിബു പ്ലാക്കീഴ്, ജോജോ, ജോസ് ചുങ്കത്ത്, ജോർജ് പേഴുംകാട്ടിൽ, ഷാജി മേലെ പുതുപ്പറമ്പിൽ, ബേബി മടത്തും പാറ, സണ്ണി പുതുശ്ശേരി വടക്കേതിൽ, റോയ് ഒളമനക്കുഴി, കുട്ടി, ബേബി, കുര്യാക്കോസ് ഫിലിപ്പ്, സജി മുണ്ടക്കൽ, ബേസിൽ തമ്പി, ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments