ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേയ്ക്ക് ജോലി ഒഴിവ്


തിരുവനന്തപുരം. സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയുടെ (സിഡിറ്റ്) ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേയ്ക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രതിദിനം 650/രൂപ നിരക്കിൽ കാഷ്വൽ ലേബറിനെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായി ഏതെങ്കിലും ട്രേഡിലുള്ള ഐ.ടി.ഐ കോഴ്‌സ് വിജയിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ഥികളെയാണ് പരിഗണിക്കുക.  സിഡിറ്റ് മെയിൻ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസിൽ വച്ച് ജൂൺ 28ന് രാവിലെ 10.00 മണി മുതൽ 1.00 മണി വരെയാണ് അഭിമുഖം. താൽപ്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാവുക.


Post a Comment

0 Comments