ടി രഘുനന്ദനെ അനുസ്മരിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സിപിഐയുടെയും എഐവൈഎഫിന്റെയും നേതൃനിരയിലെ സജീവ സാന്നിധ്യവുമായിരുന്ന ടി. രഘുനന്ദന്റെ 15-ാം ചരമ വാർഷിക ദിനം ആചരിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ വെച്ച് നടന്ന ചടങ്ങിൽ എഐവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പാണഞ്ചേരി ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി ജിനീഷ് പീച്ചി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷിജോൺ പെരിങ്ങാമറ്റത്തിൽ, രാജേഷ് പൂത്തോപറമ്പിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. രമ്യ രാജേഷ്, സൈമൺ, രമേശ്, പ്രഭാ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments