താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷവും എക്‌സിബിഷനും നടത്തി


പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ പരിസ്ഥിതി ദിനാഘോഷവും എക്‌സിബിഷനും നടത്തി. ആഘോഷ പരിപാടികളുടെയും, സ്‌കൂളിൽ പുതുതായി സ്ഥാപിച്ച വാട്ടർ കൂളറിന്റെയും ഉദ്ഘാടനം സ്‌കൂൾ മാനേജർ സിസ്റ്റർ സെലിൻ ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിൻസിപ്പാൾ സിസ്റ്റർ പി.സി സിബി, മറ്റ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments