ഹയർ സെക്കന്ററി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു


പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിച്ച് വരുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കോമേഴ്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സ്‌കൂൾ ഹോസ്റ്റലിൽ താമസിച്ച് പഠിപ്പിക്കാൻ താൽപ്പര്യമുള്ള അപേക്ഷകർ പേര്, മേൽവിലാസം, ടെലഫോൺ നമ്പർ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 18ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്‌കൂൾ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8078301125, 04884235356.



Post a Comment

0 Comments