ടോൾ കൊള്ള നടത്തുന്ന കരാർ കമ്പനിക്കെതിരെ ഉത്തരവാദപ്പെട്ടവർ കണ്ണടയ്ക്കുന്നു : ഷാജി കോടങ്കണ്ടത്ത്

പന്നിയങ്കര: കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾ പിരിക്കുന്ന നിർമാണ കമ്പനിയുടെ ധാർഷ്ട്യത്തിന് നേരെ ഉത്തരവാദപ്പെട്ടവർ കണ്ണടക്കുകയാണെന്ന് കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കരാർ കമ്പനി നടത്തുന്ന അമിത ടോൾ പിരിവിന്നെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ടോൾ പ്ലാസയിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാത നിർമാണ കമ്പനിക്ക് മുന്നിൽ കേന്ദ്ര-കേരള സർക്കാരുകൾ വാലാട്ടി നിൽക്കുകയാണ്. ടോൾ കൊള്ളക്കെതിരെ നടപടിയെടുക്കാൻ  സർക്കാരുകൾക്കു കാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. വടക്കഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.മോഹൻദാസ് അധ്യക്ഷനായിരുന്നു. ബ്ലോക് പ്രസിഡണ്ട് വി.അയ്യപ്പൻ മുഖ്യപ്രഭാഷണം നടത്തി. മിൽമ എക്സിക്യൂട്ടീവ് മെമ്പർ ഭാസ്കരൻ ആദം കാവിൽ, മണ്ഡലം പ്രസിഡണ്ടുമാരായ സി.ജയരാജ്, ബാബു തോമസ്, കെ.പി.ചാക്കോച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.നേതാക്കളായ ഷിബു പോൾ, കെ.ശിവദാസൻ, ബാബു മാധവ്, ഷൈജു കുര്യൻ, എം.എ.മൊയ്തീൻ കുട്ടി, കെ.സുധാകരൻ , ടി.എസ്. ഷനുബ്, പി.പി.തോമസ്, കെ.എ. ഷക്കീർ ,ഷിജു സ്കറിയ, ജസീന നൗഷാദ്, പി.കെ.ഫൈസൽ കെ.വി.വേലായുധൻ, ഫസീല നിഷാദ്, മർക്കോസ് പെട്ടത്താനം, കെ.സി.ഹനീഫ, ചെറിയാൻ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments