സൈനീക പരിശീലനത്തിന് ശേഷം യുവാക്കളെ തൊഴിൽ രഹിതരാക്കുന്ന പദ്ധതിയാണ് അഗ്നിപഥ്: എം.പി വിൻസെന്റ്


മണ്ണുത്തി. നാല് വർഷത്തെ സൈനീക പരിശീലനത്തിന് ശേഷം യുവാക്കളെ തൊഴിൽ രഹിതരാക്കുകയാണ് അഗ്നിപഥ് പദ്ധതിയിലൂടെ സംഭവിക്കുകയെന്ന് മുൻ ഒല്ലൂർ എംഎൽഎ എം.പി വിൻസെന്റ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയെ അപകടത്തിലാക്കുകയും സമൂഹത്തിന്റെ സ്ഥിരതയെ ബാധിക്കുകയും, യുവജനതയുടെ ആത്മവീര്യം അണക്കുകയും, രാജ്യത്തെ യുവാക്കളുടെ ഭാവി തകർക്കുകയും ചെയ്യുന്ന 'അഗ്‌നിപഥ്' പദ്ധതിയിൽ നിന്നു മോദി സർക്കാർ അടിയന്തിരമായി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ട്  ഒല്ലൂർ  പാണഞ്ചേരി സംയുക്ത ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒല്ലൂർ സെന്ററിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി.  നേതാകളായ കെപിസിസി സെക്രട്ടറി കെ ബി ശശികുമാർ, ഡിസിസി സെക്രട്ടറിമാരായ സുന്ദരൻ കുന്നതുള്ളി, എം എൽ ബേബി, സജീവൻ കുരിയച്ചിറ, കെപിസിസി മെമ്പർ ലീലാമ്മ തോമസ്, യുഡിഎഫ് ചെയർമാൻ ജോണി ചിറയത്ത്,കോർപ്പറേഷൻ കൗൺസിലർമാരായ വിനേഷ് തയ്യിൽ, സനോജ് കാട്ടുക്കാരൻ, ഷീന ചന്ദ്രൻ,റിസ്സൺ വര്ഗീസ്, ഷോമി ഫ്രാൻസിസ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ  പി എ വര്ഗീസ്, എം യു മുത്തു, ബാബു തോമസ്, കെ പി ചാക്കോച്ചൻ, ബിന്ദു കാട്ടുങ്ങൽ, പ്രവീൺ രാജു, ജേക്കബ് പോൾ, ഡേവിസ് ചക്കാലക്കൽ, ശോഭ ചന്ദ്രൻ, സിനോയ് സുബ്രഹ്മണ്യൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments