പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കണ്ണാറ എയുപി സ്‌കൂളിൽ പുതിയതായി ചേർന്ന വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റും സ്‌കൂൾ മാനേജരുമായ വിൽസൺ ചെമ്പനാൽ വിതരണോദ്ഘാടനം നടത്തി. എസ്എസ്ജി മെംബർ എം.പി സാബു, ബാങ്ക് വൈസ് പ്രസിഡന്റ് തങ്കമണി ജോസ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ മോഹൻദാസൻ, ലത കൃഷ്ണൻ കുട്ടി, എ.കെ സുരേന്ദ്രൻ, ഷൈലജ വിജയകുമാർ ഹെഡ്മിസ്ട്രസ്സ് മേഴ്‌സി വർഗ്ഗീസ് പി, എസ്ആർജി കൺവീനർ ചിത്രലേഖ എന്നിവർ പങ്കെടുത്തു.


0 Comments