പട്ടിക്കാട് .ജൂൺ 30 വ്യാഴാഴ്ച നടത്തുന്ന മലയോരമേഖല ഹർത്താലിന് മുന്നോടിയായി എൽഡിഎഫ് പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. പാരിസ്ഥിതിക സംവേദ മേഖലയിൽനിന്നും ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ ഹർത്താൽ ആചരിക്കുന്നത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ജാഥ ഉദ്ഘാടനം ചെയ്തു. സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ അധ്യക്ഷനായി. എടപ്പലത്ത് നിന്നും ആരംഭിച്ച ജാഥ മണ്ടൻചിറ വഴി മഞ്ഞക്കുന്ന്, മയിലാട്ടുംപാറ, പീച്ചി എന്നീ കേന്ദ്രങ്ങളിലൂടെ കടന്ന് വിലങ്ങന്നൂർ സെന്ററിൽ സമാപിക്കും. ജാഥയ്ക്ക് മയിലാട്ടുംപാറയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ എം ബാലകൃഷ്ണൻ, വൈസ് ക്യാപ്റ്റൻ സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ജിനേഷ് പീച്ചി, മാനേജർ എൻസിപി നേതാവ്, എം വി കുരിയൻ എന്നിവർ നേതൃത്വം നൽകുന്നു.


0 Comments