പീച്ചി . തൃശൂർ ജില്ലാ പഞ്ചായത്തംഗം കെ.വി സജു പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പാചകപ്പുരയിൽ സന്ദർശനം നടത്തി. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് ജില്ലാ പഞ്ചായത്ത് അംഗം സന്ദർശനം നടത്തിയത്. പാചകപ്പുര യുടെ പ്രവർത്തനങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തു. ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, പി ടി എ പ്രസിഡന്റ് പി.ഡി വിൻസെന്റ്, എം പി ടി എ പ്രസിഡന്റ് മുബീന, സ്‌കൂളിലെ അധ്യാപകർ എന്നിവരും ഒപ്പമുണ്ടായിരുന്നു.


0 Comments