തൃശൂർ: കോവിഡ് വ്യാപനം വീണ്ടും ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും, ആൾക്കൂട്ടത്തിനിടയിലും, ജോലി സ്ഥലത്തും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഇനി മാസ്‌ക് നിർബന്ധമായും ധരിക്കണം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

.jpeg)
0 Comments