പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി വാരാഘോഷം മുൻമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി വാരാഘോഷത്തിന്റെ ഉദ്ഘാടനം  മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് വൃക്ഷത്തൈ  വിതരണം ചെയ്ത് നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷനായിരുന്നു. യുപി വിഭാഗം പരിസ്ഥിതി ക്ലബ് കൺവീനർ ബിന്ദു വി ജോസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തിൽ പെൻസിൽ ഡ്രോയിങ്, ജലച്ചായം, കാർട്ടൂൺ, പരിസ്ഥിതി ഗാനം, പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ഒറിഗാമി എന്നീ ഇനങ്ങളിൽ മത്സരങ്ങളും പ്രദർശനവും ഉണ്ടായിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഹെഡ്മാസ്റ്റർ എം.കെ സോമൻ, വാർഡ് മെമ്പർ ആനി ജോയ്, പിടിഎ പ്രസിഡണ്ട് രാജു, എസ് എസ് ജി ചെയർമാൻ പി.വി സുദേവൻ, സീനിയർ അധ്യാപിക ഷെമിം നിസ, ഹൈസ്‌കൂൾ വിഭാഗം പരിസ്ഥിതി ക്ലബ്ബ് കൺവീനർ രേണുക എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments