പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ അന്തരാഷ്ട്ര യോഗദിനം ആചരിച്ചു


പീച്ചി. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തിൽ യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂളിൽ നടന്ന യോഗദിചനാചരണം പ്രധാന അധ്യാപിക കെ.എം ഡെയ്‌സി  ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ വിദ്യാർഥിയുടെയും ജീവിതത്തിൽ യോഗ ക്ലാസുകൾ നൽകി അവരുടെ ആരോഗ്യം സംരക്ഷിക്കുകയാണ് നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യമെന്ന് പ്രധാന അധ്യാപിക കെ.എം ഡെയ്‌സി പറഞ്ഞു. ചടങ്ങിൽ വി സുകുമാരൻ, എസ് പി.സി സി.പി.ഒ മാരായ സജിത എം.പി, ശോഭ കെ.എസ്., ശർമ്മിള എം.സി എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ പി.ഉണ്ണി കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി.



Post a Comment

0 Comments