താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ യോഗ ദിനാചരണം നടത്തി


മുടിക്കോട്. അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ യോഗ ദിനാചരണം നടത്തി. യോഗ മാസ്റ്റർ ബേബി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി എല്ലാ ആഴ്ചയും യോഗ ക്ലാസും അതോടൊപ്പം സംഗീതം, നൃത്തം, കരാട്ടെ, ഗിറ്റാർ, കീബോർഡ് എന്നീ ക്ലാസ്സുകളും ഉണ്ടായിരിക്കുമെന്ന് പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോ അറിയിച്ചു. വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ഈ ക്ലാസുകൾ ഉപകരിക്കുമെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. അധ്യാപകരായ മാർട്ടിൻ പോൾ, സുദേവ് ടി.എസ്., സിൻസി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments