വഴുക്കുംപാറയിൽ സർവ്വീസ് റോഡിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

പട്ടിക്കാട്. വഴുക്കുംപാറ സെന്ററിൽ സർവ്വീസ് റോഡിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് ബൈക്കുകൾക്ക് പോലും കടന്നുപോകാൻ കഴിയാത്ത വിധത്തിൽ വെള്ളക്കെട്ടുള്ളത്. പ്രദേശത്ത് പ്രധാന പാതയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഈ സർവ്വീസ് റോഡിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ സർവ്വീസ് റോഡിലെ വെള്ളക്കെട്ട് പ്രദേശത്തെ വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കാന നിർമ്മാണത്തിലെ അപാകതമൂലം ദേശീയപാതയിൽ പലയിടത്തും റോഡിലെ വെള്ളം കാനയിലേക്ക് ഒഴുകാതെ റോഡിൽ തന്നെ കെട്ടിക്കിടക്കുകയാണ്. നിർമ്മാണ കമ്പനി അധികൃതർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



Post a Comment

0 Comments